റോഡരികിൽ മാലിന്യം തള്ളുന്നതായി പരാതി
1583027
Monday, August 11, 2025 5:24 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് - ബാലുശേരി പ്രധാന റോഡരികിൽ മാലിന്യം തള്ളുന്നതായി ആക്ഷേപം.
പിഡബ്ല്യുഡിയുടെ അധീനതയിലുള്ള റോഡിലെ എരപ്പാൻതോട് കള്ളുഷാപ്പിന് സമീപം ആളൊഴിഞ്ഞ മേഖലയിലാണ് സ്ഥിരമായി പ്ലാസ്റ്റിക് അടക്കമുള്ള ചാക്കുളിലാക്കിയ മാലിന്യം തള്ളുന്നത്.
ഇവിടെ റോഡിന്റെ മറുഭാഗം കാടായതിനാൽ ഇവിടെയും മാലിന്യം തള്ളുന്നുണ്ട്. ഇതുവഴി കടന്നു പോകുമ്പോൾ ദുർഗന്ധം വമിക്കുന്നതു മൂലം യാത്രക്കാർ ബുദ്ധിമുട്ടുകയാണ്.
മേഖലയിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനായി ബന്ധപ്പെട്ട അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.