കാരശേരി ബാങ്കില്‍ ഖാദി മേളക്ക് തുടക്കമായി
1583301
Tuesday, August 12, 2025 7:00 AM IST
മുക്കം: കോഴിക്കോട് സര്‍വോദയ സംഘവും കാരശേരി സര്‍വീസ് സഹകരണ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന ഖാദി ഓണം മേളക്ക് മുക്കത്ത് തുടക്കമായി. കാരശേരി സര്‍വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് പരിസരത്താണ് മേള ആരംഭിച്ചത്. ഖാദിക്ക് 30 ശതമാനം ഗവണ്മെന്റ് റിബേറ്റും ബാങ്ക് നല്കുന്ന പ്രത്യേക കിഴിവും മേളയിലൂടെ ലഭിക്കും. ഇത്തവണ 50 ലക്ഷം രൂപയുടെ ആകര്‍ഷകമായ സമ്മാനപദ്ധതിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഒന്നാം സമ്മാനമായി ടാറ്റ ടിയാഗോ ഇലക്ട്രിക് കാര്‍, രണ്ടാം സമ്മാനമായി ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍, മൂന്നാം സമ്മാനമായി 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ എന്നിവ ലഭിക്കും. കൂടാതെ ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. മേളയുടെ ഉദ്ഘാടനം കാരശേരി സര്‍വീസ് സഹകരണ ബാങ്ക് ചെയര്മാന് എന്‍.കെ.അബ്ദുറഹിമാന് നിര്‍വഹിച്ചു. ഗസീബ് ചാലൂളി അധ്യക്ഷത വഹിച്ചു.