കടയുടെ പൂട്ട് തകർത്ത് പണം കവർന്നു
1583031
Monday, August 11, 2025 5:24 AM IST
മുക്കം: മുക്കത്തും പരിസര പ്രദേശങ്ങളിലും മോഷണം തുടർക്കഥയാവുന്നു. അഗസ്ത്യമുഴിയിൽ കടയുടെ പൂട്ട് തകർത്ത് പണം കവർന്നു.
അങ്ങാടിയിലെ തിരുവമ്പാടി റോഡിലുള്ള അബി സ്റ്റോറിലാണ് ഇന്നലെ പുലർച്ചെ 3:45 ഒടെ മോഷണം നടന്നത്. കടയിൽ സൂക്ഷിച്ചിരുന്ന 6000 രൂപയാണ് മോഷണം പോയത്. മുക്കം കാഞ്ഞരമുഴി പാറശേരിപ്പറമ്പിൽ മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള കടയാണിത്.
രാവിലെ കടതുറാകാൻ വന്നപ്പോഴാണ് പൂട്ട് തകർത്തത് കണ്ടത്.തുടർന്ന് കട ഉടമ മുക്കം പോലീസിൽ പരാതി നല്കി. മോഷണത്തിന്റെ സിസിടിവി ദൃശ്യവും ലഭിച്ചിട്ടുണ്ട്.