കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
1583035
Monday, August 11, 2025 5:31 AM IST
കോഴിക്കോട്: കാക്കൂര്‍ പഞ്ചായത്തിലെ മാക്കൂട്ടം -നെല്ലിക്കുന്ന് കുടിവെള്ള പദ്ധതി മന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. 13-ാം വാര്‍ഡിലെ മാക്കൂട്ടം, മുണ്ടപ്പുറം, ശങ്കരന്പറമ്പത്ത്, നെല്ലിക്കുന്ന് ഭാഗങ്ങളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായാണ് പദ്ധതി നടപ്പാക്കിയത്.
കാക്കൂര്‍ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ വിവിധ വര്‍ഷങ്ങളിലായി വകയിരുത്തിയ 35 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. പദ്ധതിക്ക് കിണര്‍ നിര്‍മിക്കാന്‍ മുഡുവന്പുറത്ത് ഇല്ലത്ത് ജീജയും ടാങ്ക് നിര്‍മാണത്തിന് മുണ്ടപ്പുറത്ത് പുരുഷോത്തമനും സൗജന്യമായി പഞ്ചായത്തിന് സ്ഥലം വിട്ടുനല്‍കുകയായിരുന്നു.
130ഓളം പേര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. ഷാജി അധ്യക്ഷത വഹിച്ചു. കുടിവെള്ള പദ്ധതി കമ്മിറ്റി സെക്രട്ടറി പി.പി. സിഗ്നേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കമ്മിറ്റി പ്രസിഡന്റ് കെ.എം. അജിത് കുമാര്‍, എന്‍.കെ. സജീവന്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.