ദേശീയ വ്യാപാരി ദിനം ആചരിച്ചു
1582638
Sunday, August 10, 2025 5:30 AM IST
കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരിദിനം ആചരിച്ചു.
കോഴിക്കോട് വ്യാപാര ഭവനില്‍ ജില്ലാ ജനറല്‍ സെക്രട്ടറി വി.സുനില്‍ കുമാര്‍ പതാക ഉയര്‍ത്തി. ജില്ലയിലെ യൂണിറ്റികളില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. കൂടപ്പിറപ്പിന് ഒരു വീട് എന്ന പരിപാടിക്ക് രണ്ടു യൂണിറ്റികളില്‍ പ്രവര്‍ത്തനം തുടങ്ങി.
വിവിധ തരം സേവന പ്രവര്‍ത്തനങ്ങള്‍ക്ക് യൂണിറ്റ് തലത്തില്‍ തുടക്കം കുറിച്ചു ജില്ല വൈസ് പ്രസിഡന്റ് എ.വി.എം കബീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സെക്രട്ടറി എ.കെ മന്‍സൂര്‍ നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് പി.വി.എ സിദ്ധിക്ക് , വൈസ് പ്രസിഡന്റ്ഹീം , ഷഫീക് പട്ടട്ട്, എന്നിവര്‍ സംസാരിച്ചു.