യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാഘോഷം നടത്തി
1582636
Sunday, August 10, 2025 5:30 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് ജെസ്റ്റിൻ രാജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന പ്രവർത്തകൻ ജ്യോതിഷ് രാരപ്പൻകണ്ടി പതാക ഉയർത്തി. കെഎസ്യു മണ്ഡലം പ്രസിഡന്റ് രാഹുൽ രാഘവൻ, ദീപു കിഴക്കേനകത്ത്, അക്ഷത മരുതോട്ട്കുനിയിൽ, ഷാരോൺ ചാലിക്കോട്ടയിൽ, മാത്യുസ് പുല്ലംകുന്നേൽ എന്നിവർ പ്രസംഗിച്ചു.
യൂത്ത് കോൺഗ്രസ് കരിയാത്തും യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്ഥാപക ദിനാഘോഷത്തിൽ യൂണിറ്റ് പ്രസിഡന്റ് മാത്യുസ് പുല്ലംകുന്നേൽ പതാക ഉയർത്തി.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് വെളിയത്ത്, പഞ്ചായത്ത് മെമ്പർ ജെസി ജോസഫ് കരിമ്പനയ്ക്കൽ, യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി നിഖിൽ വെളിയത്ത്, അബി കരിമ്പനയ്ക്കൽ, കെവിൻ വെളിയത്ത്, ഗോഡ്വിൻ വെളിയത്ത്, റോഷൻ കണിച്ചേരി എന്നിവർ പ്രസംഗിച്ചു.