കാറിൽ കടത്തുകയായിരുന്ന വിദേശ മദ്യം പിടികൂടി
1583026
Monday, August 11, 2025 5:24 AM IST
കൊയിലാണ്ടി: ദേശീയപാതയിൽ വാഹന പരിശോധനക്കിടെ കാറിൽ കടത്തുകയായിരുന്ന മാഹി വിദേശ മദ്യം പിടികൂടി.
മാഹി ചാലക്കര മണ്ടപറപ്പത്ത് ശ്യാമിനെയാണ് 130.5 ലിറ്റർ മാഹി മദ്യവുമായി മൂടാടി പഞ്ചായത്ത് കാര്യാലയത്തിന്റെ ഗെയിറ്റിനു മുൻവശം വച്ച് പിടികൂടിയത്. മദ്യം കടത്തുകയായിരുന്ന കാറും കസ്റ്റഡിയിലെടുത്തു.
കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സി. പ്രവീൺ ഐസക്കും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.