പെരുവയല്‍ സെന്റ് സേവ്യേഴ്സ് യുപിഎസ് നവതി: ലോഗോ പ്രകാശന കര്‍മം ആര്‍ച്ച് ബിഷപ് നിര്‍വഹിച്ചു
1583307
Tuesday, August 12, 2025 7:00 AM IST
കോഴിക്കോട്: പെരുവയല്‍ സെന്റ് സേവ്യേഴ്സ് യുപി സ്കൂളിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ലോഗോ പ്രകാശന കര്‍മം കോഴിക്കോട് ആര്‍ച്ച് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ കോഴിക്കോട് അതിരൂപത വികാരി ജനറലും കോര്‍പറേറ്റ് മാനേജരുമായ മോണ്‍. ജെന്സൻ പുത്തന്‍വീട്ടില്‍, പെരുവയല്‍ പഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടഞ്ചേരി, കോഴിക്കോട് ഫെറോന വികാരി ഫാ.ജെറോം ചിങ്ങന്തറ, അതിരൂപത പ്രൊക്യുറേറ്റര്‍ ഫാ.പോള്‍ പേഴ്സി ഡിസില്‍വ, സ്കൂള്‍ മാനേജര്‍ ഫാ. സനല്‍ ലോറന്‍സ് എന്നിവര്‍ പങ്കെടുത്തു.
സ്കൂള്‍ ഹെഡ്മാസ്റ്റര് ജിബിന്‍ ജോസഫ്, പിടിഎ പ്രസിഡന്റ് സി.എം.സദാശിവന്, പിടിഎ വൈസ് പ്രസിഡന്റ് ഇ. സുരേന്ദ്രന്, പെരുവയല്‍ വാര്‍ഡ് മെമ്പര്‍മാരായ വിനോദ് എളവന, ഉനൈസ് അരീക്കല്‍, സ്വാഗതസംഘം ചെയര്മാന് പി.ജി.അനൂപ്, നവതി ആഘോഷത്തിന്റെ വിവിധ കമ്മിറ്റികളുടെ ഭാരവാഹികളായ ബിനു എഡ്വേര്‍ഡ്, എന്‍.ടി. ഹംസ, ഇ.കെ.നിതീഷ്, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരും സന്നിഹിതരായിരുന്നു.