കര്‍ഷക കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം
1583034
Monday, August 11, 2025 5:31 AM IST
കോടഞ്ചേരി: തുഷാരഗിരിയില്‍ എത്തിയ വനം മന്ത്രി എ.കെ. ശശീന്ദ്രനെ കാണാന്‍ ശ്രമിച്ച കര്‍ഷക കോണ്‍ഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡന്റ് സാബു അവണ്ണൂര്, ടോമി ഇല്ലിമൂട്ടില്‍ അടക്കമുള്ള പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത പോലീസ് നടപടിയില്‍ പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധിച്ചു.
തിരുവമ്പാടി ബ്ലോക്ക് പ്രസിഡന്റ് ലൈജു അരീപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി മണ്ഡലം പ്രസിഡന്റ് ജോസഫ് ആലവേലിയില്‍ അധ്യക്ഷത വഹിച്ചു.