ബാഡ്മിന്റൺ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
1583305
Tuesday, August 12, 2025 7:00 AM IST
കൂരാച്ചുണ്ട്: ബാഡ്മിന്റൺ അക്കാദമി കൂരാച്ചുണ്ടിന്റെ ആഭിമുഖ്യത്തില്‍ പുതുശേരി രഞ്ജിത്ത് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിക്കും വിഎസ് മൊബൈല്‍സ് കൂരാച്ചുണ്ട് റണ്ണേഴ്സ് അപ് ട്രോഫിക്കും വേണ്ടിയുള്ള പ്രീമിയര്‍ ലീഗ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് അക്കാദമി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു.
ടൂര്‍ണമെന്റില്‍ വിഎസ് മൊബൈല്‍സ് കൂരാച്ചുണ്ടിന്റെ സുജിത്ത് കല്ലാനോട്, പികെ ജന്‍സില്‍ ടീം ജേതാക്കളായി. ബാഡ്മിന്റൺ അക്കാദമിയുടെ താരങ്ങളായ രതീഷ് നരയംകുളം, ടോണി കാരക്കാട്ട് ടീം റണ്ണേഴ്സപ്പായി. അക്കാദമി പ്രസിഡന്റ് സി.എം. അഷറഫ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.വി. ബെന്നി, ബഷീര്‍ കൊല്ലിയില്‍, കെ.എം യൂസഫ്, രബീഷ് നരയംകുളം, ജെന്സില് പുഴക്കിലടത്തില്, ഷിബിന്‍ പരീക്കല്‍, ധനൂപ് അമ്മാറമ്പത്ത് എന്നിവര്‍ പ്രസംഗിച്ചു. സുജിത്ത് കല്ലാനോട് മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. അക്യൂപംക്ചര്‍ വിദഗ്ധന്‍ ഡോ. അബ്ദുൾ ഗഫൂര്‍ ട്രോഫി വിതരണം ചെയ്തു.