തെരഞ്ഞെടുപ്പുകളിൽ യുവജന പങ്കാളിത്തം ഉറപ്പാക്കണം: മന്ത്രി റോഷി അഗസ്റ്റിന്
1582633
Sunday, August 10, 2025 5:30 AM IST
തിരുവമ്പാടി: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ യുവജന പങ്കാളിത്തം ഉറപ്പാക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു യുവാക്കൾ മാതൃകയാവണം.
ഇനി വരാനിരിക്കുന്ന തലമുറയെ കൈപിടിച്ച് നടത്തണം. ഈ രാജ്യത്ത് വലിയ സംഭാവനകൾ ചെയ്യാൻ ഓരോ യുവജനത്തിനും കഴിയണം.അതിനുവേണ്ടി അക്ഷീണം പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് -എം തിരുവമ്പാടി നേതൃ തല കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് ഫ്രണ്ട് -എം തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് സുബിൻ തയ്യിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് -എം ജില്ല പ്രസിഡന്റ് ടി.എം. ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
കേരള കോൺഗ്രസ്-എം ജില്ലാ സെക്രട്ടറിമാരായ പോൾസൺ, റോയി മുരിക്കോലിയിൽ, സംസ്ഥാന കമ്മിറ്റി അംഗം സിജോ വടക്കൻതോട്ടം, തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ജോയ് മ്ലാങ്കുഴിയിൽ എന്നിവർ പ്രസംഗിച്ചു.