എമർജൻസി സർവീസ് വാഹനം ഫ്ലാഗ് ഓഫ് ചെയ്തു
1582637
Sunday, August 10, 2025 5:30 AM IST
താമരശേരി: ഗ്രീൻവേംസ് താമരശേരി എംആർഎഫ് യൂണിറ്റിൽ ജോലി ചെയ്യുന്ന വനിതാ തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ എമർജൻസി സർവീസ് വാഹനം മേയർ ഡോ. ബീനാ ഫിലിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു.
പ്ലാന്റിലെ 200 തൊഴിലാളികൾക്ക് അടിയന്തര ആവശ്യങ്ങൾക്കാണ് വാഹനം ഒരുക്കിയത്. സ്ത്രീകൾക്ക് മികച്ച അന്തരീക്ഷത്തിലുള്ള തൊഴിലവസരങ്ങൾ നൽകുന്നതിനും, പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിനും ഗ്രീൻവേംസ് നടത്തുന്ന പ്രവർത്തനം മാതൃകാ പരമാണെന്ന് മേയർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ കട്ടിപ്പാറ പഞ്ചായത്ത് മെമ്പൻ സീന സുരേഷ് വിശിഷ്ടാതിഥിയായി.