കൂമ്പാറ - കക്കാടംപൊയിൽ റോഡിൽ കൈവരിസ്ഥാപിക്കണം: ആർജെഡി
1583030
Monday, August 11, 2025 5:24 AM IST
കൂടരഞ്ഞി: കൂമ്പാറ - കക്കാടംപൊയിൽ റോഡിൽ ഹെയർപിൻ വളവുകളിലും മറ്റ് ഭാഗങ്ങളിൽ കൈവരിയും സിഗ്നൽ ബോർഡുകളും സ്ഥാപിക്കണമെന്ന് ആർജെഡി കക്കാടംപൊയിൽ വാർഡ് കമ്മിറ്റി യോഗം ആവശ്യപെട്ടു.
റോഡിന്റെ വിവിധ ഭാഗങ്ങളിൽ കാട് പിടിച്ച് കിടക്കുന്നതിനാൽ യാത്രകാർക്ക് റോഡും വളവുതിരിവുകളും തിരിച്ചറിയാനാവാത്ത സാഹചര്യമാണുള്ളത്. ടൂറിസ്റ്റ് കേന്ദ്രമായ കക്കാടംപൊയിലിലേക്ക് അന്യദേശങ്ങളിൽ നിന്നു വരുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് സ്ഥലപരിചയമില്ലാത്തതിനാൽ വീതി കുറഞ്ഞ ഈ റോഡിൽ വലിയ അപകടം സംഭവിക്കാനുള്ള സാധ്യതയുണ്ട്.
പ്രശ്നപരിഹാരത്തിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപെട്ടു. വാർഡ് കമ്മിറ്റി പ്രസിഡന്റ് ബെന്നി കാക്കനാട്ട് അധ്യക്ഷത വഹിച്ചു. യോഗത്തിൽ വിൽസൺ പുല്ലുവേലിൽ, ജിമ്മി ജോസ് പൈമ്പിള്ളിൽ, സോളമൻ മഴുവഞ്ചേരിൽ,
തങ്കച്ചൻ ചീങ്കല്ലേൽ, ജോർജ് ചന്ദ്രൻകുന്നേൽ, വിൽസൺ പ്ലാമൂട്ടിൽ, വർഗീസ് കോട്ടക്കൽ, ക്ലീറ്റൻസ് പൂവത്തിനാൽ, റെജി ഊന്നനാൽ, ജോർജ് തോട്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.