ഗ്രീന്‍ഫീല്‍ഡ് ഹൈവേ: ധനസഹായം ലഭിക്കാന്‍ രേഖകള്‍ ഹാജരാക്കണം
1583300
Tuesday, August 12, 2025 7:00 AM IST
കോഴിക്കോട്: ഗ്രീന്‍ഫീല്‍ഡ് ഹൈവേ (എന്‍എച്ച്- 966) നിര്‍മാണാവശ്യത്തിന് ഭൂമി ഏറ്റെടുത്തതിനാല്‍ താമസകെട്ടിടങ്ങളും വാണിജ്യ സ്ഥാപനങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസ ധനസഹായം ലഭിക്കാന്‍ തെളിവായി ഹാജരാക്കേണ്ട രേഖകള്‍ 23ന് എല്‍എഎന്‍എച്ച് സ്പെഷല്‍ ഡെപ്യൂട്ടി കളക്ടറുടെ കാര്യാലയത്തില്‍ നേരിട്ടെത്തിക്കണം.
നിശ്ചിത ഫോമിലുള്ള അപേക്ഷ, നോട്ടിഫിക്കേഷന്‍ കാലയളവില്‍ (2022 ഏപ്രില്‍ ആറ്) പ്രസ്തുത കെട്ടിടത്തില്‍ (ഡോര്‍ നമ്പറില്‍) വ്യാപാരം നടത്തുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് നല്കിയ ലൈസന്‍സ്, വാടക കെട്ടിടമാണെങ്കില്‍ വാടക എഗ്രിമെന്റിന്റെ പകര്‍പ്പും മാസ വാടക നല്‍കുന്നതിന്റെ രശീതിയും, വ്യാപാരം സ്വന്തം കെട്ടിടത്തിലാണെങ്കില്‍ ഭൂമി-കെട്ടിടം അക്വയര്‍ ചെയ്ത രേഖയുടെ പകര്‍പ്പ്/കെട്ടിട നികുതി രശീതിയുടെ പകര്‍പ്പ്, നോട്ടിഫിക്കേഷന്‍ കാലയളവില്‍ വ്യാപാരം-വ്യവസായം നടത്തുന്നതിന് ലഭിച്ച മറ്റു രേഖകള്‍ ഉണ്ടെങ്കില്‍ അവ, താമസ കെട്ടിടമാണെങ്കില്‍ അവിടെ താമസിച്ചത് തെളിയിക്കാന്‍ നോട്ടിഫിക്കേഷന്‍ കാലയളവിലുള്ള അപേക്ഷകന്റെ പേരുള്ള റേഷന്‍ കാര്‍ഡ്, സ്വന്തം കെട്ടിടമാണെങ്കില്‍ സ്ഥലം അക്വയര്‍ ചെയ്ത രേഖയുടെ പകര്‍പ്പ്-ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, കെട്ടിട നികുതി രശീതി, വാടകക്ക് താമസിക്കുന്ന കെട്ടിടമാണെങ്കില്‍ നോട്ടിഫിക്കേഷന്‍ കാലയളവില്‍ ലഭിച്ച റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വാടക എഗ്രിമെന്റ്, കെട്ടിട നികുതി രശീതി, ഓണര്‍ഷിപ്പ്, അപേക്ഷകന്റെ ബാങ്ക് പാസ് ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നീ രേഖകള്‍ ഹാജരാക്കണം.