കോ​ഴി​ക്കോ​ട്: ഓ​ണം ഖാ​ദി മേ​ള​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ഖാ​ദി വ​ണ്ടി ഫ്ളാ​ഗ് ഓ​ഫും പൊ​തു​മ​രാ​മ​ത്ത്-​ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ര്‍​വ​ഹി​ച്ചു.

അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ദ്യ വി​ല്‍​പ​ന​യും ഖാ​ദി സെ​റ്റ് മു​ണ്ട് ലോ​ഞ്ചിം​ഗും ലീ​ഡ് ഡി​സ്ട്രി​ക്ട് മാ​നേ​ജ​ര്‍ എ​സ്. ജ്യോ​തി​സി​ന് ന​ല്‍​കി ഫെ​ഡ​റ​ല്‍ ബാ​ങ്ക് ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ അ​ല​ക്‌​സ് ടി. ​ഏ​ബ്ര​ഹാം നി​ര്‍​വ​ഹി​ച്ചു. ഖാ​ദി ബോ​ര്‍​ഡ് മെ​മ്പ​ര്‍ എ​സ്. ശി​വ​രാ​മ​ന്‍ സ​മ്മാ​ന കൂ​പ്പ​ണ്‍ വി​ത​ര​ണം നി​ര്‍​വ​ഹി​ച്ചു.

"എ​നി​ക്കും വേ​ണം ഖാ​ദി'​എ​ന്ന കാ​മ്പ​യി​നു​മാ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ഓ​ണം ഖാ​ദി മേ​ള. വൈ​വി​ധ്യ​മാ​ര്‍​ന്ന ഖാ​ദി വ​സ്ത്ര​ങ്ങ​ള്‍ 30 ശ​ത​മാ​നം റി​ബേ​റ്റി​ല്‍ മേ​ള​ക​ളി​ല്‍ ല​ഭി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ആ​ക​ര്‍​ഷ​ക​മാ​യ സ​മ്മാ​ന പ​ദ്ധ​തി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഓ​ണം പ്ര​മാ​ണി​ച്ച് ന​ട​ത്തു​ന്ന സ​മ്മാ​ന പ​ദ്ധ​തി​യി​ല്‍ ഓ​രോ 1000 രൂ​പ പ​ര്‍​ച്ചേ​സി​നും സ​മ്മാ​ന കൂ​പ്പ​ണ്‍ ല​ഭി​ക്കും. ഒ​ന്നാം സ​മ്മാ​ന​മാ​യി ഇ​ല​ക്ട്രി​ക് കാ​ര്‍, ര​ണ്ടാം സ​മ്മാ​നം ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​ര്‍, മൂ​ന്നാം സ​മ്മാ​നം 5000 രൂ​പ​യു​ടെ 50 ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ള്‍ എ​ന്നി​വ​യും ആ​ഴ്ച​തോ​റും 3000 രൂ​പ​യു​ടെ ഗി​ഫ്റ്റ് വൗ​ച്ച​റും ല​ഭി​ക്കും.

ജി​ല്ലാ ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ കാ​ര്യാ​ല​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഖാ​ദി ബോ​ര്‍​ഡ് ഡ​യ​റ​ക്ട​ര്‍ കെ. ​ഷി​ബി റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ​സ്.​കെ. അ​ബൂ​ബ​ക്ക​ര്‍, കേ​ര​ള സ​ര്‍​വോ​ദ​യ സം​ഘം ചെ​യ​ര്‍​മാ​ന്‍ യു. ​രാ​ധാ​കൃ​ഷ്ണ​ന്‍, കോ​ഴി​ക്കോ​ട് സ​ര്‍​വോ​ദ​യ സം​ഘം സെ​ക്ര​ട്ട​റി എം.​കെ. ശ്യാം​പ്ര​സാ​ദ്, ക​ണ്ണൂ​ര്‍ സ​ര്‍​വോ​ദ​യ സം​ഘം സെ​ക്ര​ട്ട​റി ശ്രീ​ഗേ​ഷ്, പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി പി.​കെ. സ​ജി​ത്ത്, പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ കെ. ​ജി​ഷ, വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.