ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ച് സമാപിച്ചു
1583310
Tuesday, August 12, 2025 7:00 AM IST
കൂരാച്ചുണ്ട്: "ഞങ്ങള്‍ക്ക് വേണം ജോലി, ഞങ്ങള്‍ക്ക് വേണം മതേതര ഇന്ത്യ' എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് 15ന് ബാലുശേരിയില്‍ നടക്കുന്ന സമര സംഗമത്തിന്റെ പ്രചാരണാര്‍ഥം ഡിവൈഎഫ്ഐ കൂരാച്ചുണ്ട് മേഖല കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാര്‍ച്ച് സമാപിച്ചു. സിപിഎം കൂരാച്ചുണ്ട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ജി. അരുണ്‍ ഉദ്ഘാടനം ചെയ്തു.
കല്ലാനോട്, പൂവത്തുംചോല, കാളങ്ങാലി, ശങ്കരവയല്‍, കേളോത്തുവയല്‍, ഓഞ്ഞില്‍, പൊറാളി, മേലേ അങ്ങാടി, എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി കൂരാച്ചുണ്ട് അങ്ങാടിയില്‍ സമാപിച്ചു. സമാപനയോഗം കെഎസ്കെടിയു ജില്ല കമ്മിറ്റി അംഗം എ.കെ. മണി ഉദ്ഘാടനം ചെയ്തു. യൂത്ത് മാര്‍ച്ച് ജാഥ ലീഡര്‍ ടി.ആര് സുജേഷ്, ഡെപ്യൂട്ടി ലീഡര്‍ വി.കെ. ഹസീന, മാനേജര്‍ ജസ്റ്റിന് ജോണ്‍, ഡിവൈഎഫ്ഐ കൂരാച്ചുണ്ട് മേഖല പ്രസിഡന്റ് വി.എസ്. സോണറ്റ് എന്നിവര്‍ പ്രസംഗിച്ചു.