ബൈക്കിടിച്ച് ചികിത്സയിലായിരുന്ന യുവതി മരണമടഞ്ഞു
1583116
Monday, August 11, 2025 10:24 PM IST
തിരുവമ്പാടി: തിരുവനന്തപുരത്ത് വച്ച് ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
ആനക്കാംപൊയില്‍ പോര്‍ക്കാട്ടില്‍ ചാക്കോ -ബിന്ദു ദമ്പതികളുടെ മകള്‍ റോസ് മരിയ (28) ആണ് മരിച്ചത്. അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഈ മാസം ഒന്നിനാണ് അപകടമുണ്ടായത്.
തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ജോലി ചെയ്തു വരികയായിരുന്നു റോസ് മരിയ. സഹോദരി : റോസ് തെരേസ്. നാളെ രാവിലെ എട്ടിന് ആനക്കാംപൊയില്‍ സെന്റ് മേരിസ് പള്ളി അങ്കണത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് കാസര്‍കോട് അതിരുമാവ് സെന്റ് പോള്‍ പള്ളിയില്‍ സംസ്കാരം നടത്തും.