സർക്കാർ പ്രഖ്യാപിച്ച മോറട്ടോറിയം ബാങ്കുകൾ നടപ്പിലാക്കണമെന്ന്
1582640
Sunday, August 10, 2025 5:30 AM IST
കോഴിക്കോട്: ഉരുൾപൊട്ടലിനെ തുടർന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മോറട്ടോറിയം ബാങ്കുകൾ നടപ്പിലാക്കണമെന്ന് കർഷക കോൺഗ്രസ് ജില്ല നേതൃത്വ പഠന ക്യാന്പ് ആഭിപ്രായപ്പെട്ടു. മലയോര മേഖലയിലെ ആറു വില്ലേജുകളിൽ മോറട്ടോറിയം പ്രഖ്യാപിച്ചു കൊണ്ട് 2025 മാർച്ച് 15 നാണ് സർക്കാർ ഉത്തരവിറക്കിയത്.
2026 മാർച്ച് വരെ കാലാവധി നിലനിൽക്കെ പല ബാങ്കുകളും റവന്യൂ റിക്കവറി നടപടികളുമായി മുന്നോട്ട് പോവുകയാണ്. കേരള സർക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസ സഹായം ഒരു വർഷമായിട്ടും ലഭിക്കാത്ത കർഷക ജനതയെ മൊറോട്ടോറിയം നൽകാതെ ബാങ്കുകളും ദ്രോഹിക്കുന്നതായി കർഷക കോൺഗ്രസ് ആരോപിച്ചു.
ക്യാന്പ് അഡ്വ. ബിജു കണ്ണന്തറ ഉദ്ഘാടനം ചെയ്തു. രവീഷ് വളയം അധ്യക്ഷത വഹിച്ചു. ക്യാമ്പിൽ കെ.കെ. അബ്ദുള്ള സംഘടനാ വിഷയത്തിൽ ക്ലാസെടുത്തു.
എൻ.പി. വിജയൻ, ജോസ് കാരുവേലി, സദാശിവൻ, കമറുദ്ധീൻ അടിവാരം, സി.പി. നാരായണൻ, നാണു വളയം, പട്ടയാട്ട് അബ്ദുള്ള, വി.വി. ദാമോദരൻ, അനന്ദൻ കുനിയിൽ, കെ.വി. പ്രസാദ്, സോജൻ ആലക്കൽ, സണ്ണി കുഴമ്പാല, ശരീഫ് വെളിമണ്ണ, ടി.എൻ. അബ്ദുൾ നാസർ തുടങ്ങിയവർ പ്രസംഗിച്ചു.