ന്യൂനപക്ഷ വേട്ടയ്ക്കെതിരേ എൽഡിഎഫ് പ്രതിരോധ സംഗമം നടത്തി
1582639
Sunday, August 10, 2025 5:30 AM IST
കൂരാച്ചുണ്ട്: കന്യാസ്ത്രീകൾക്കെതിരേ ചുമത്തിയ കള്ളക്കേസ് പിൻവലിക്കുക, മതസ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ബാലുശേരി നിയോജകമണ്ഡലം എൽഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂരാച്ചുണ്ടിൽ പ്രതിഷേധ പ്രകടനവും പ്രതിരോധ സംഗമവും നടത്തി.
കെ.എം. സച്ചിൻ ദേവ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് ചെയർമാൻ വിൽസൺ പാത്തിച്ചാലിൽ അധ്യക്ഷത വഹിച്ചു.
ആർജെഡി ജില്ലാ സെക്രട്ടറി പ്രേംഭാസിൽ, കേരള കോൺഗ്രസ്-എം ജില്ലാ സെക്രട്ടറി കെ.എം പോൾസൺ, ഇസ്മായിൽ കുറുമ്പൊയിൽ, കെ.ജി അരുൺ, ടി.കെ. സുമേഷ്, ഷാജി കെ. പണിക്കർ, ബേബി പൂവ്വത്തിങ്കൽ എ.കെ. പ്രേമൻ എന്നിവർ പ്രസംഗിച്ചു.