യുഎസ്എസ് ബാച്ച് ഉദ്ഘാടനം ചെയ്തു
1583304
Tuesday, August 12, 2025 7:00 AM IST
താമരശേരി: കൊടുവള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ യുഎസ്എസ്, എന്‍എംഎംഎസ് കോണ്‍വൊക്കേഷനും പുതിയ യുഎസ്എസ് ബാച്ചിന്റെ ഉദ്ഘാടനവും നടത്തി. സൈദാസ് നല്ലളം മോട്ടിവേഷന്‍ ക്ലാസെടുത്തു. പ്രധാനാധ്യാപകന് പി.ടി.മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. അധ്യാപകരായ കെ.അഹമ്മദ് അഷ്റഫ്, പി.നിഷ, വി.സുബൈദ, എം.വി. ഹൈദ്രോസ്, എ.അസീസ, എം.കെ. ബാബു, പി.സി. ബിജു, വി.കെ. സാജിദ, വിദ്യാര്‍ഥികളായ എന്‍.സി. റിസ അലി, ടി.കെ. ദക്ഷ എന്നിവര്‍ പ്രസംഗിച്ചു.