നമ്പികുളം ഇക്കോടൂറിസം പദ്ധതി: ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ നാട്ടുകാര്‍
1583306
Tuesday, August 12, 2025 7:00 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ കാറ്റുള്ളമല നമ്പികുളം ഇക്കോ ടൂറിസം പദ്ധതിയുടെ നിര്‍മാണ പ്രവൃത്തി സമയബന്ധിതമായി പൂര്ത്തീകരിക്കാത്തതിനെതിരേ നാട്ടുകാര്‍ ആക്ഷൻ കൗണ്‍സില്‍ രൂപീകരിക്കുന്നു.
ഡിടിപിസിയുടെ കീഴിലുള്ള നമ്പികുളം ടൂറിസം പദ്ധതിയുടെ പ്രവൃത്തി ടെന്‍ഡര്‍ ഏറ്റെടുത്ത് നടത്തിവരുന്ന സ്വകാര്യ കമ്പനി മാസങ്ങള്‍ പിന്നിട്ടിട്ടും പദ്ധതിയുടെ ഭാഗമായ വ്യൂ പോയിന്റ് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രദേശവാസികള്‍ സൗജന്യമായി വിട്ടുനല്‍കിയ ഭൂമിയില്‍ കോടികള്‍ മുടക്കി സ്ഥാപിച്ച വ്യൂ ടവര്‍ ഇപ്പോള്‍ തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയിലാണ്.
വൈകുന്നേരം അഞ്ചിനുശേഷം ടുറിസ്റ്റുകളെ നിയന്ത്രിക്കുന്നതിന് പഞ്ചായത്തുമായി സഹകരിച്ചുകൊണ്ട് പാര്‍ക്കിംഗിനു മുകളില്‍ ഗേറ്റ് സ്ഥാപിക്കണം. പദ്ധതി പൂര്‍ത്തീകരിക്കുന്ന കാര്യത്തില്‍ എംഎല്‍എ കാട്ടുന്ന കെടുകാര്യസ്ഥത വെടിയണമെന്നും യോഗം ആവശ്യപ്പെട്ടു. തോമസ് ആനിക്കാട്ട് അധ്യക്ഷത വഹിച്ചു. ജോസ് കോട്ടക്കുന്നേല്‍, ഷാജു കൊച്ചുവീട്ടില്‍, കെ.എസ്. സുബിന്, ബിനു വെള്ളാരംകാലായില്‍, ബേബി മുണ്ടയ്ക്കപടവില്, വിന്‍സെന്റ് പുളിക്കല്‍, ബെന്നി പുന്നമറ്റം എന്നിവര്‍ പ്രസംഗിച്ചു.