വിദ്യാർഥികൾ മാറി ചിന്തിക്കുന്നവരാകണം: മാർ ജോസഫ് പാംപ്ലാനി
1374045
Tuesday, November 28, 2023 1:14 AM IST
എടൂർ: വിദ്യാർഥികൾ മാറി ചിന്തിക്കുവാൻ കഴിവുള്ള തലമുറയാകണമെന്ന് മാർ ജോസഫ് പാംപ്ലാനി. എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരു വർഷം നീണ്ടു നിന്ന രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്.
തലശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താം പടവിൽ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ അനുഗ്രഹ ഭാഷണം നടത്തി. നവീകരിച്ച കംപ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താം പടവിൽ നിർവഹിച്ചു. സണ്ണി ജോസഫ് എംഎൽഎ, സ്കൂൾ മാനേജർ ഫാ. തോമസ് വടക്കേമുറിയിൽ, പ്രിൻസിപ്പൽ ലിൻസി പി. സാം, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ഒ.ജെ. മാത്യു, പഞ്ചായത്തംഗം ജോസ് അന്ത്യാംകുളം, ഷാജു ഇടശേരിൽ, പി.ജി. സനീഷ്, പി.സി. സജയ്, കെ.സി. പ്രിൻസ് എന്നിവർ പ്രസംഗിച്ചു. വിദ്യാലയത്തിൽ ഇരുപത്തഞ്ച് വർഷം സേവനമനുഷ്ഠിച്ച വരേയും വിദ്യാലയ നിർമാണത്തിന് നേതൃത്വം വഹിച്ചവരേയും സംസ്ഥാന ജേതാക്കളേയും ചടങ്ങിൽ ആദരിച്ചു.