പഴയങ്ങാടി: രാമപുരം കൊത്തിക്കുഴിച്ചപാറ വളവിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. ചെറുതാഴം ചുമടുതാങ്ങിലെ സാന്ദ്ര (25) ,വിഷ്ണുപ്രിയൻ (21) എന്നിവർക്കാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. പഴയങ്ങാടി ഭാഗത്ത് നിന്നും പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് എതിർ ദിശയിൽ നിന്ന് വരികയായിരുന്നു ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ പരിയാരത്തെ ഗവ. മെഡിക്കൽ കോളജിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.