കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
1460812
Sunday, October 13, 2024 11:50 PM IST
ചുങ്കക്കുന്ന്: കൊട്ടിയൂർ ചുങ്കക്കുന്നിൽ നിന്നും കാണാതായ യുവാവിനെ മൈസൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ചുങ്കക്കുന്ന് സ്വദേശി മനക്കപ്പറമ്പിൽ ജെറിനെ (26) യാണ് മൈസൂരുവിലെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജെറിനെ ബത്തേരിയിൽ വച്ച് കാണാതായത്.
തുടർന്ന് ബന്ധുക്കൾ കേളകം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ച രാവിലെയാണ് മലയാളി യുവാവ് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജെറിന്റെ മൃതദേഹമാണെന്ന് തിരിച്ചറിയുകയായിരുന്നു. ചുങ്കക്കുന്ന് പൊയ്യമല സ്വദേശികളായ മനക്കപ്പറമ്പിൽ ബെന്നി-ജോമ്സി ദമ്പതികളുടെ മകനാണ്. സഹോദരൻ: എബിൻ. മൃതദേഹം ചുങ്കക്കുന്ന് ഫാത്തിമമാതാ ഫൊറോന പള്ളിയിൽ സംസ്കരിച്ചു.