കടുമേനി സെന്റ് മേരീസ് പള്ളി തിരുനാൾ
1588573
Tuesday, September 2, 2025 1:29 AM IST
കടുമേനി: സെന്റ് മേരീസ് പള്ളിയില്‍ പിറവിത്തിരുനാളിനും എട്ടുനോമ്പാചാരണത്തിനും ഇടവക വികാരി ഫാ. മാത്യു വളവനാല്‍ കൊടിയേറ്റി. തുടര്‍ന്നു നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ. അമല്‍ ചെമ്പകശേരി നേതൃത്വം നല്കി.
ഇന്നുമുതല്‍ ഏഴു വരെ വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ. സുബേഷ് കൊടിയത്തിങ്കല്, ഫാ. ജോജി ചക്കനാനിക്കല്‍, ഫാ. ജുബിന്‍ കണിപറമ്പില്‍, ഫാ. ബിജു മീന്‍പുഴ, ഫാ. ജോസ് മാണിക്കത്താഴെ, ഫാ. വര്‍ഗീസ് ചെരിയംപുറത്ത് എന്നിവര്‍ കാര്‍മികത്വം വഹിക്കും.
സമാപനദിനമായ വൈകുന്നേരം 4.30ന് ആരംഭിക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ. സെബാസ്റ്റ്യന്‍ മണപ്പാത്തുപറമ്പില്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു മെഴുകുതിരി പ്രദക്ഷിണം, നേര്‍ച്ചഭക്ഷണം.