സ്തനാര്‍ബുദ ബോധവത്കരണ ക്യാമ്പ് നടത്തി
1588844
Wednesday, September 3, 2025 1:40 AM IST
കാഞ്ഞങ്ങാട്: സംസ്ഥാന ഗൈനക്കോളജിക്കല്‍ സൊസൈറ്റിയുടെയും കാസര്‍ഗോഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ രാജ് റെസിഡന്‍സിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍, നഴ്സുമാര്‍, ആശ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി സ്തനാര്‍ബുദ ബോധവത്കരണ ക്യാമ്പ് നടത്തി.
സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അര്‍ബുദം സ്തനാര്‍ബുദമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. കാസര്‍ഗോട്ടെ ഇരുപതോളം ഗൈനെക്കോളജിക്കല്‍ ക്ലിനിക്കുകളില്‍ സൗജന്യ സ്തനപരിശോധനക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കെഎഫ്ഒജി പ്രസിഡന്റ് ഡോ. സുചിത്ര സുധീര്‍ അധ്യക്ഷതവഹിച്ചു. ഡോ. സുഭാഷ് മാലിയ, ഡോ. മിനി ബാലകൃഷ്ണന്, ഡോ. വിദ്യ നമ്പ്യാര്‍, ഡോ. നീരജ നമ്പ്യാര്‍, ഡോ. ഉഷ മേനോന് എന്നിവര്‍ സംസാരിച്ചു.