ബോധവത്കരണവുമായി മാവേലിയും കാലനും
1589108
Thursday, September 4, 2025 1:50 AM IST
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ജനമൈത്രി പോലീസ്, റോട്ടറി കാഞ്ഞങ്ങാട് സംയുക്താഭിമുഖ്യത്തില്‍ സൈബര്‍, ട്രാഫിക് ബോധവത്കരണ സന്ദേശയാത്ര നടത്തി. മാവേലിയും കാലനും വന്നാണ് ഈ ഓണക്കാലത്ത് ബോധവത്കരണം നടത്തിയത്. നഗരസഭ മുന്‍ ചെയര്മാന് വി.വി. രമേശന് ഉദ്ഘാടനം ചെയ്തു.
ഡിവൈഎസ്പി സി.കെ. സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. റോട്ടറി പ്രസിഡന്റ് ജയേഷ് കെ. ജനാര്ദ്ദനന് അധ്യക്ഷതവഹിച്ചു. എം. വിനോദ്, വി.വി. ഹരീഷ്, കെ.കെ. സേവിച്ചന്, സി.കെ. ആസിഫ് എന്നിവര്‍ സംസാരിച്ചു.
ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി. അജിത്കുമാര്‍ സ്വാഗതവും പ്രദീപന് കോതോളി നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് ബീറ്റാ കണ്ട്രോള് റൂമിലെ ഹോംഗാര്‍ഡുകളായ പി.കെ. ജയന്, കെ.പി. അരവിന്ദന് എന്നിവരാണ് മാവേലി, കാലന് യഥാക്രമം വേഷവുമായി എത്തിയത്.