ഗതാഗതം തടസപ്പെടുത്തി നബിദിനറാലി നടത്തിയ ഇരുനൂറോളം പേർക്കെതിരേ കേസ്
1589576
Sunday, September 7, 2025 12:55 AM IST
കാഞ്ഞങ്ങാട്: പോലീസിന്റെ നിർദേശം മറികടന്ന് നഗരത്തിൽ ഗതാഗതം പൂർണമായും തടസപ്പെടുത്തിക്കൊണ്ട് നബിദിനറാലി നടത്തിയതിന് ഇരുനൂറോളം പേർക്കെതിരേ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. മാണിക്കോത്ത്, ആറങ്ങാടി ജമാ അത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ടായിരുന്നു റാലി. പോലീസിന്റെ വിലക്ക് അവഗണിച്ച് നഗരത്തിൽ പതിവായി ഗതാഗതക്കുരുക്കുണ്ടാകുന്ന കോട്ടച്ചേരി ട്രാഫിക് സർക്കിളിലേക്ക് റാലിയെത്തിയതോടെ ഏറെ നേരം നഗരത്തിൽ ഗതാഗതം പൂർണമായും സ്തംഭിച്ചിരുന്നു.