കൂര്മല് എഴുത്തച്ഛന് പുരസ്കാരം സമ്മാനിച്ചു
1589583
Sunday, September 7, 2025 12:55 AM IST
കാഞ്ഞങ്ങാട്: പൊട്ടൻതെയ്യത്തിന്റെ തോറ്റംപാട്ട് രചിച്ച കൂര്മല് എഴുത്തച്ഛന്റെ സ്മരണാർത്ഥം നോര്‍ത്ത് കോട്ടച്ചേരി റെഡ് സ്റ്റാര്‍ യൂത്ത് സെന്റർ എർപ്പെടുത്തിയ 10-ാമത് പുരസ്കാരം ചരിത്രകാരൻ ഡോ.സി. ബാലന് സമ്മാനിച്ചു.
തിരുവോണനാളില്‍ നടന്ന സാംസ്കാരിക സമ്മേളനത്തിൽ എം. രാജഗോപാലൻ എംഎൽഎയാണ് 10000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം സമ്മാനിച്ചത്. ടി. അശ്വത് അധ്യക്ഷനായി. ഡോ.എ. അശോകൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി.
വിവിധ മേഖലകളിൽ മികച്ച വിജയം നേടിയവർക്ക് അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് സമ്മാനവിതരണം നിർവഹിച്ചു. സിപിഎം കാഞ്ഞങ്ങാട് എരിയാ സെക്രട്ടറി കെ. രാജ്മോഹൻ, എം. രാഘവൻ, ശിവജി വെള്ളിക്കോത്ത്, എം.വി. രാഘവൻ, ഹമീദ് ചേരക്കാടത്ത്, എം. സുനിൽ, എം.വി. ദിലീപ്, എം.വി. രത്നകുമാരി, വി.വി. രൂപേഷ് എന്നിവർ സംസാരിച്ചു.
തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കലാ കായിക മത്സരങ്ങളും കണ്ണൂർ ബ്ലാക്ക് മീഡിയയുടെ ഫോക് മെഗാഷോയും നടന്നു.