ബൈക്കിൽ പശു ഇടിച്ച് പോലീസുദ്യോഗസ്ഥന് പരിക്ക്
1589581
Sunday, September 7, 2025 12:55 AM IST
കുന്നുംകൈ: ബൈക്കിൽ പശു വന്നിടിച്ചതിനെ തുടർന്ന് തെറിച്ചുവീണ് പോലീസുദ്യോഗസ്ഥന് പരിക്കേറ്റു. ചിറ്റാരിക്കാൽ സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ കരിവെള്ളൂർ പെരളം സ്വദേശി കെ. രഞ്ജിത് കുമാറി(43)നാണ് പരിക്കേറ്റത്. രാവിലെ കുന്നുംകൈ പാലക്കുന്നിൽ വച്ചായിരുന്നു സംഭവം. തോളെല്ലിന് പരിക്കേറ്റ രഞ്ജിത്തിനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകിയതിനു ശേഷം മംഗളൂരുവിലേക്ക് മാറ്റി. ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു.