മുതിർന്ന സഹകാരികളെ ആദരിച്ചു
1589582
Sunday, September 7, 2025 12:55 AM IST
നീലേശ്വരം: ഫാർമേഴ്സ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന സഹകാരികളായ എൻ. മഹേന്ദ്രപ്രതാപിനെയും മാമുനി ചന്തനെയും വീടുകളിലെത്തി ഓണക്കോടി നൽകി ആദരിച്ചു.
സൊസൈറ്റി പ്രസിഡന്റ് രമേശൻ കരുവാച്ചേരി, ഡയറക്ടർമാരായ മോഹൻ പ്രകാശ്, കെ. പ്രകാശൻ, എൻ. മുകുന്ദൻ, പ്രമോദ് മാട്ടുമ്മൽ, കെ. രാഹുൽ, പി. വിലാസിനി, സെക്രട്ടറി ഇന്ദിര രമേശൻ, കെ. നന്ദഗോപാൽ എന്നിവർ സംബന്ധിച്ചു.