ഡയാലിസിസ് ആൻഡ് പാലിയേറ്റീവ് സെന്റർ ശിലാസ്ഥാപനം നടത്തി
1589885
Monday, September 8, 2025 1:13 AM IST
ചിറ്റാരിക്കാൽ:ചിറ്റാരിക്കാൽ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഡയാലിസിസ് ആൻഡ് പാലിയേറ്റിവ് കെയർ സെന്ററിന് വേണ്ടി നിർമിക്കുന്ന കെട്ടിടത്തിന്റ ശിലാസ്ഥാപനം എം. രാജഗോപാലൻ എംഎൽഎ നിർവഹിച്ചു. സിഡിഎ ചെയർമാൻ ടി.എം. ജോസ് തയ്യിൽ അധ്യക്ഷതവഹിച്ചു.
കെട്ടിട നിർമാണ ഫണ്ടിലേക്കുള്ള ആദ്യ സംഭാവന ടോം ഇടക്കരോട്ടിൽ നിന്നും സ്വീകരിച്ച് ഫണ്ട് ശേഖരണ ഉദ്ഘാടനവും എംഎൽഎ നിർവ്വഹിച്ചു. പാലിയേറ്റീവ് സെന്ററിലേക്കുള്ള മെഡിക്കൽ കിറ്റ് വിതണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലിയും ചാരിറ്റി ഫണ്ട് സ്കാനർ പ്രകാശനം ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസും നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം ജോസ് കുത്തിയതോട്ടിൽ, ജോർജ് കിരമഠം, പി. മുരളീധരൻ, ഷിജോ നഗരൂർ, മാത്യു പടിഞ്ഞാറയിൽ, ലിൻസിക്കുട്ടി തയ്യിൽ, സെബാസ്റ്റ്യൻ കോട്ടയിൽ, എം.കെ. സാലു എന്നിവർ പ്രസംഗിച്ചു.
മലയോര മേഖലയിൽ ആദ്യമായിട്ടാണ് ഡയലിസിസ് സെന്റർ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങുന്നത്.
മലയോര ജനതയുടെ ദീർഘകാലമായുള്ള ആഗ്രഹമാണ് സിഡിഎയിലൂടെ പൂർത്തികരിക്കപ്പെടുന്നത്.