ഓണത്തിരക്ക് നിയന്ത്രിക്കാൻ ജനമൈത്രി വോളന്റിയർമാർ
1589376
Friday, September 5, 2025 1:58 AM IST
കാഞ്ഞങ്ങാട്: ഉത്രാടനാളിൽ നഗരത്തിലെ ഓണത്തിരക്ക് നിയന്ത്രിക്കാൻ പോലീസിനൊപ്പം ജനമൈത്രി വോളന്റിയർമാരും സജീവമായി. പഴയ ബസ് സ്റ്റാൻഡിനു മുന്നിൽ വഴിയാത്രക്കാർ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്ന സ്ഥലത്ത് ഗതാഗതം നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ടത് വനിതകളടക്കമുള്ള ജനമൈത്രി വോളന്റിയർമാരായിരുന്നു.
നഗരത്തിൽ തിരക്കേറിയ സ്ഥലങ്ങളിൽ ആളുകളെയും വാഹനങ്ങളെയും നിയന്ത്രിക്കാനും നീല ടീഷർട്ട് യൂണിഫോം അണിഞ്ഞ വോളന്റിയർമാരുണ്ടായിരുന്നു.
ഹൊസ്ദുർഗ് ജനമൈത്രി പോലീസിനു കീഴിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം നേടിയ അമ്പതോളം വോളന്റിയർമാരാണുള്ളത്.