ഹൃദയാഘാതത്തെ തുടർന്ന് യുവ സൈനികൻ മരിച്ചു
1589350
Friday, September 5, 2025 1:21 AM IST
വെള്ളരിക്കുണ്ട്: ഡൽഹിയിൽ ജോലിസ്ഥലത്ത് ഹൃദയാഘാതത്തെതുടർന്ന് കുഴഞ്ഞുവീണ വെള്ളരിക്കുണ്ട് സ്വദേശിയായ യുവസൈനികൻ മരിച്ചു. ഇന്ത്യൻ ആർമിയിലെ ടെക്നിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ പന്നിത്തടം ചെമ്പൻകുന്നിലെ അരുൺ രാമകൃഷ്ണൻ (35) ആണ് മരിച്ചത്. മൃതദേഹം ഇന്നു നാട്ടിലെത്തിച്ച് വൈകുന്നേരത്തോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. ടി. രാമകൃഷ്ണൻ-തങ്കമണി ദമ്പതികളുടെ മകനാണ്. ഭാര്യ: ശരണ്യ (ക്ലർക്ക്, വെള്ളരിക്കുണ്ട് ബെവ്കോ). സഹോദരങ്ങൾ: ആനന്ദ്, അരവിന്ദ്.