ആയംകടവ് പാലത്തിൽനിന്ന് യുവാവ് പുഴയിൽ ചാടിയതായി സംശയം
1589577
Sunday, September 7, 2025 12:55 AM IST
പെരിയ: ആയംകടവ് പാലത്തിൽനിന്ന് യുവാവ് പുഴയിൽ ചാടിയതായി സംശയം. തടിയംവളപ്പിലെ കെ. ബാലകൃഷ്ണന്റെ മകൻ സജിത് ലാലാ(25)ണ് പുഴയിൽ ചാടിയതായി സംശയിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ ഇയാളുടെ ബൈക്ക് പാലത്തിനു മുകളിൽ നിർത്തിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
ചെരിപ്പുകളും പാലത്തിനു മുകളിലുണ്ട്. ഒരു ഹെൽമെറ്റ് പുഴയിൽ ഒഴുകിനടക്കുന്നതായും കണ്ടെത്തി. അഗ്നിരക്ഷാസേനയും നാട്ടുകാരും പുഴയിലിറങ്ങി തെരച്ചിൽ നടത്തിയെങ്കിലും മറ്റൊന്നും കണ്ടെത്താനായിട്ടില്ല. സജിത് ലാലിനെ കാണാനില്ലെന്നുപറഞ്ഞ് പിതാവ് ബാലകൃഷ്ണൻ നേരത്തേ രാജപുരം പോലീസിൽ പരാതി നൽകിയിരുന്നു.
പെരിയയിലെ ടൊയോട്ട സ്ഥാപനത്തിൽ ജോലിചെയ്യുന്ന സജിത് ലാൽ അടുത്തിടെ അമേരിക്കയിലേക്ക് ജോബ് വിസ നേടാൻ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. എസ്ഐ സവ്യസാചിയുടെ നേതൃത്വത്തിൽ ബേക്കൽ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.