ഡിടിപിസിയുടെ ജില്ലാതല ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി
1589109
Thursday, September 4, 2025 1:50 AM IST
ചെറുവത്തൂർ: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ചെറുവത്തൂരിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷ പരിപാടികൾ എം. രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിനിമാതാരം പി.പി. കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയായി.
കളക്ടർ കെ. ഇമ്പശേഖർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള, ജില്ല പഞ്ചായത്ത് അംഗം സി.ജെ. സജിത്ത്, കെ. വല്ലി, പി. പത്മിനി, വി.വി. രമേശൻ, കെ. ബാലകൃഷ്ണൻ, കെ.വി. സുധാകരൻ, സി.വി. വിജയരാജ്, എ.കെ. ചന്ദ്രൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, കെ.എം. ബാലകൃഷ്ണൻ, പി. നിസാം, എ.സി. മുഹമ്മദ് ഹാജി, സണ്ണി അരമന, വി.വി. കൃഷ്ണൻ, ടൂറിസം ഡെപ്യുട്ടി ഡയറക്ടർ ടി.എ. നസീഫ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് തിരുവനന്തപുരം അപർണ ശർമയുടെ ഭരതനാട്യവും കുടുംബശ്രീയുടെ കീഴിലുള്ള നാടൻ കലാട്രൂപ്പ് ആട്ടഗദ്ദേയുടെ നേതൃത്വത്തിൽ എരുതുകളി, മംഗലംകളി, കൊറഗനൃത്തം എന്നിവയും അരങ്ങേറി.