ജില്ലാ ആശുപത്രിയിൽ ഓണസദ്യയൊരുക്കി സേവാഭാരതി
1589578
Sunday, September 7, 2025 12:55 AM IST
കാഞ്ഞങ്ങാട്: സേവാഭാരതിയുടെ നേതൃത്വത്തിൽ തുടർച്ചയായ 21-ാം വർഷവും ജില്ലാ ആശുപത്രിയിലെ രോഗികൾക്കും സഹായികൾക്കും വിഭവസമൃദ്ധമായ തിരുവോണ സദ്യയൊരുക്കി. റിട്ട. കേണൽ പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു.
സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് ഗുരുദത്ത് റാവു അധ്യക്ഷത വഹിച്ചു. 100 കാരുണ്യയാത്രകൾ പൂർത്തിയാക്കിയ മൂകാംബിക ട്രാവൽസ് ബസുടമ വിദ്യാധരൻ കാട്ടൂരിനെ ആദരിച്ചു.
ജില്ലാ സേവാ പ്രമുഖ് ഗോവിന്ദൻ, കെ.വി. ലക്ഷ്മണൻ, കെ. ബാലകൃഷ്ണൻ, ഗീത ബാബുരാജ്, ബാബു പുല്ലൂർ, വേലായുധൻ കൊടവലം എന്നിവർ നേതൃത്വം നൽകി.