ഓണക്കിറ്റ് നല്കാന് പപ്പടം ചലഞ്ചുമായി വിദ്യാര്‍ഥികള്‍
1589382
Friday, September 5, 2025 1:58 AM IST
കാഞ്ഞങ്ങാട്: നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്കാന് പപ്പടം ചലഞ്ചുമായി കാഞ്ഞങ്ങാട് ജിവിഎച്ച്എസ്എസിലെ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍. 20 രൂപയുടെ ഒരു പായ്ക്കറ്റ് പപ്പടം മൂന്നു പായ്ക്കറ്റിന് 50 രൂപ എന്ന കോംബോ ഓഫറിലാണ് വില്പന നടത്തിയത്.
പിടിഎ പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി.എസ്. അരുണ്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ആര്. മഞ്ജു, സമീര്‍ സിദ്ദിഖി, എസ്. സനിത, റോസ്മേരി, അശ്വതി, പി.പി. ശ്യാമിത, സിന്ധു പി. രാമന് എന്നിവര്‍ നേതൃത്വം നല്കി.