സ്കൂള്‍ പാചക തൊഴിലാളികൾ മാര്‍ച്ചും ധര്‍ണയും നടത്തി
1588842
Wednesday, September 3, 2025 1:40 AM IST
കാസര്‍ഗോഡ്: സ്കൂള്‍ പാചകതൊഴിലാളികള്‍ക്ക് വേതനവും മറ്റ് ആനുകൂല്യങ്ങളും നിഷേധിച്ചതിനെതിരെ സ്കൂള്‍ പാചക തൊഴിലാളി യൂണിയന് (എഐടിയുസി) ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും നടത്തി.
എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഓണം പടിവാതുക്കലെത്തിയിട്ടും തൊഴിലാളിയുടെ വേതനവും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞുവച്ച സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ലെന്നും നടുവൊടിഞ്ഞ് പണിയെടുക്കുന്ന തൊഴിലാളിയെ മറക്കുന്ന നിലപാട് ഇടതുപക്ഷനയമല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മറ്റി അംഗം ദുര്‍ഗേശ്വരി അധ്യക്ഷതവഹിച്ചു. കെ. ചന്ദ്രശേഖരന്, മുകേഷ് ബാലകൃഷ്ണന്, സി. റീന, രേവതി രവികുമാര്‍, അഷ്കര്‍ കടവത്ത് എന്നിവര്‍ പ്രസംഗിച്ചു.