മില്‍മയുടെ ലക്ഷ്യം 3.5 ലക്ഷം ലിറ്റര്‍ പാലിന്റെ അധികവില്പന
1588846
Wednesday, September 3, 2025 1:40 AM IST
കാഞ്ഞങ്ങാട്: വൈവിധ്യമാർന്ന ഉല്പന്നങ്ങളും ഓഫറുകളുമായി ഓണം വിപണിയില്‍ സജീവമാകാന്‍ മില്‍മ കാസര്‍ഗോഡ് ഡെയറി സജജമായി ഓണത്തോടനുബന്ധിച്ചു അഞ്ചു ദിവസങ്ങളിലായി 3.5 ലക്ഷം ലിറ്റര്‍ പാലിന്റെയും 70,000 കിലോഗ്രാം തൈരിന്റെയും അധികവില്പനയാണ് മില്‍മ കാസര്‍ഗോഡ് ജില്ലയില്‍ ലക്ഷ്യമിടുന്നത്.
കൂടാതെ മില്‍മയുടെ നെയ്യ്, പാലട, ഐസ്ക്രീം മുതലായ ഉത്പന്നങ്ങള്‍ മൊത്ത വിതരണക്കാര്‍, ഷോപ്പികള്‍, പാര്‍ലറുകള്‍, അംഗീകൃത ഡീലര്‍മാര്‍ എന്നിവരിലൂടെ യഥേഷ്ടം ഉപഭോക്താക്കളിലേക്ക് എത്തിക്കുവാനുള്ള എല്ലാ സജ്ജീകരണങ്ങളും മില്‍മ കാസര്‍ഗോഡ് ഡെയറി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയിലെ പ്രധാന നഗരങ്ങളില്‍ എല്ലാം തന്നെ ദിവസേന 15 മണിക്കൂറിലധികം പ്രവര്‍ത്തിക്കുന്ന മില്‍മ പാര്‍ലറുകളും ഷോപ്പികളും മില്‍മ പാലും ഉത്പന്നങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി പൂര്‍ണമായി തയ്യാറായിട്ടുണ്ട്.
ഈ വര്‍ഷം ഓണം വിപണിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ജില്ലയില്‍ പാലിനും തൈരിനും യഥാക്രമം 10 ഉം 15 ഉം ശതമാനത്തിന്റെ വര്‍ധനവാണ് മില്‍മ പ്രതീക്ഷിക്കുന്നതെന്നും അതിനായുള്ള പൂര്‍ണ സജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മില്‍മ കാസര്‍ഗോഡ് ഡെയറി മാനേജര്‍ സ്വീറ്റി വര്‍ഗീസ് അറിയിച്ചു.