കമാന്‍ഡോയില്‍ നിന്നു സ്വയരക്ഷ പരിശീലനം നേടി കാഡറ്റുകള്‍
1588845
Wednesday, September 3, 2025 1:40 AM IST
പടന്നക്കാട്: നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ഉള്‍പ്പെടെ വിവിധ ഭീകരപ്രവര്‍ത്തക വിരുദ്ധ ഫോഴ്സുകളില്‍ സേവനമനുഷ്ഠിച്ച കമാന്‍ഡോ സുബേദാര്‍ അവദൂത് ഷിന്‍ഡേയില്‍ നിന്ന് 500 കാഡറ്റുകള്‍ സ്വയരക്ഷ പരിശീലനം നേടി. എന്‍സിസി 32 കേരള ബറ്റാലിയന്റെ ആഭിമുഖ്യത്തില്‍ പടന്നക്കാട് നെഹ്റു കോളജില്‍ വെച്ച് നടന്നു വരുന്ന വാര്‍ഷിക പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്ന കാഡറ്റുകളാണ് പരിശീലനം നേടിയത്.
കോളര്‍ പിടിക്കല്‍, കഴുത്ത് പിടിക്കല്‍, കത്തി, വടി, തോക്ക് എന്നിവ കൊണ്ടുള്ള ആക്രമണം എന്നിവയില്‍ നിന്ന് രക്ഷനേടുന്നതിനും അക്രമിയെ കീഴ്പ്പെടുത്തുന്നതിനും കാഡറ്റുകള്‍ പരിശീലനം നേടി.
ലഫ്റ്റനന്റ് കേണല്‍ ടി.വി. അനുരാജ്, ക്യാമ്പ് അഡ്ജുടന്റ് ക്യാപ്റ്റന്‍ ഡോ. നന്ദകുമാര്‍ കോറോത്ത്, സുബേദാര്‍ മേജര്‍ ഡി.വി.എസ്. റാവു എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.