പിഐടിഎന്‍ഡിപിഎസ് ആക്ട്: ആറാമത്തെയാള്‍ പിടിയിൽ
1588577
Tuesday, September 2, 2025 1:29 AM IST
കാസ്ഗോഡ്: മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ മുളിയാര്‍ മാസ്തിക്കുണ്ട് സ്വദേശി മുഹമ്മദ് സഹദിനെ(26) പിഐടിഎന്‍ഡിപിഎസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍, ആദൂര്‍ പോലീസ് സ്റ്റേഷനുകളിലും എറണാകുളത്ത് എക്സൈസ് റേഞ്ച് ഓഫീസിലും മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ് ഇയാള്‍.
സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് തടവില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ട ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. ആദൂര്‍ പോലീസ് സ്റ്റേഷനില്‍ 99.54 ഗ്രാം എംഡിഎംഎ വില്പനക്കായി കൈവശം വെച്ചതിനും വിദ്യാനഗര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നിരോധിത ലഹരി ഉപയോഗിച്ചതിനും എറണാകുളത്ത് എക്സൈസ് വകുപ്പ് 83.896 ഗ്രാം എംഡിഎംഎ പിടികൂടിയ കേസുകളില്‍ പ്രതിയാണ്.
തുടര്‍ച്ചയായി ലഹരിക്കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ചുമത്തുന്ന പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്ക് എന്‍ഡിപി എസ് നിയമപ്രകാരം ജില്ലയിലെ ആറാമത്തെയാളാണ് അറസ്റ്റ് ചെയ്യുന്നത്.