പാമ്പുകടിയേറ്റ ഗൃഹനാഥന് മരിച്ചു
1588997
Wednesday, September 3, 2025 10:01 PM IST
കാറഡുക്ക: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. ആദൂര്‍ ആലന്തടുക്കയിലെ ചന്ദ്രന് (60) ആണ് മരിച്ചത്.
വനാതിർത്തിയിലെ വീട്ടിൽ താമസിച്ചിരുന്ന ചന്ദ്രന് ഓഗസ്റ്റ് 21നാണ് പാമ്പുകടിയേല്‍ക്കുന്നത്. കൂലിപ്പണിക്കാരനായ ചന്ദ്രന് വൈകുന്നേരം പണികഴിഞ്ഞ് വീടിന്റെ പടിക്കെട്ടിലിരിക്കുമ്പോഴാണ് മണ്ഡലി പാമ്പിന്റെ കടിയേല്‍ക്കുന്നത്.
കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനെത്തുടര്‍ന്ന് ദെര്‍ളക്കട്ട കെ.എസ്. ഹെഗ്ഡെ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന ചന്ദ്രന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ കുടുംബം വിഷമിച്ചപ്പോള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാസഹായകമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തിച്ചുവരവെയാണ് മരണം സംഭവിച്ചത്.
ഭാര്യ: സരോജിനി. മക്കള്‍: നിധിന്, നിരോഷ, നിഷാകുമാരി. മരുമക്കള്‍: പ്രസീത, ശ്രീജിത്, ശശിധരന്.