അധ്യാപകർക്ക് ആദരം അർപ്പിച്ച് നാട്
1589587
Sunday, September 7, 2025 2:09 AM IST
വെള്ളരിക്കുണ്ട്: കേരള കോൺഗ്രസ് -എം സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ ജില്ലാതല അധ്യാപക ദിനാചരണം നടത്തി. വെള്ളരിക്കുണ്ട് നിർമലഗിരി എൽപി സ്കൂളിൽ നിന്നും വിരമിച്ച അധ്യാപിക മേരി ജോണിനെ ആദരിച്ചു. സംസ്ഥാന സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ ഉപഹാരം നൽകി. സാംസ്കാരികവേദി ജില്ലാ പ്രസിഡന്റ് ബേബി പുതുമന അധ്യക്ഷത വഹിച്ചു.
ജോയി മൈക്കിൾ, ജോസ് കാക്കക്കൂട്ടുങ്കൽ, കെ.വി. മാത്യു, ടോമി ഈഴറാട്ട്, എം.സി. സൈമൺ, സാജു പാമ്പക്കൽ, ബേബി മുതുകത്താനി, ജോഷ്വാ ഒഴുകയിൽ, ബിജു തുളുശേരി, ജോസഫ് കുമ്മിണിയിൽ എന്നിവർ പ്രസംഗിച്ചു.
നീലേശ്വരം: അധ്യാപക ദിനത്തോടനുബന്ധിച്ച് നീലേശ്വരം നോർത്ത് ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതിമാരായ പി.ഇ. സുരേഷ്, പി.കെ. ശ്രുതി എന്നിവരെ ആദരിച്ചു. ക്ലബ് പ്രസിഡന്റ് എ.സോമരാജൻ നായർ പൊന്നാടയണിയിച്ചു. ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, എം. മൂസ, ഗോപിനാഥൻ മുതിരക്കാൽ, ശശിധരൻ പാണ്ടിക്കോട്, എ.നാരായണൻ നായർ, ടി. സുകുമാരൻ, ശശിധരൻ നായർ കടാങ്കോട്, സതീശൻ ചെരക്കര, പത്മനാഭൻ മാങ്കുളം, ടി.കെ. ഗംഗാധരൻ എന്നിവർ സംബന്ധിച്ചു.
നീലേശ്വരം ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന അധ്യാപകരായ യു. ശശിമേനോൻ, ഉഷ എസ്. മേനോൻ, സി. സുകുമാരൻ, പി.വി. വിജയലക്ഷ്മി എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ഡോ.കെ.സി.കെ. രാജ, പൈനി വേണുഗോപാലൻ നായർ, പി.സി. സുരേന്ദ്രൻ നായർ, അഡ്വ. അബ്ദുൽ കരീം, എ.വി. കുമാരൻ, പി. ഗംഗാധരൻ നായർ എന്നിവർ സംബന്ധിച്ചു.
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ നവഭാരത് ആർട്സ് ആന്റ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ മുതിർന്ന അധ്യാപകൻ പി.യു. ഗോവിന്ദൻ മാസ്റ്ററെ വീട്ടിലെത്തി ആദരിച്ചു. പ്രസിഡന്റ് കെ. രാജഗോപാലൻ നായർ, കെ. സുധാകരൻ നായർ, കെ. പ്രകാശൻ, വേണുഗോപാലൻ നായർ, രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.