ഓണാഘോഷങ്ങൾ
1589884
Monday, September 8, 2025 1:13 AM IST
കാഞ്ഞങ്ങാട്: മിത്ര ചാരിറ്റി ട്രസ്റ്റിന്റെ ഓണാഘോഷം മലപ്പച്ചേരിയിലെ ന്യൂ മലബാര്‍ പുനരധിവാസകേന്ദ്രത്തിലെ അന്തേവാസികളോടൊപ്പം നടത്തി. കവി നാലപ്പാടം പത്മനാഭന് ഉദ്ഘാടനം ചെയ്തു. പി. കുമാരന് അധ്യക്ഷതവഹിച്ചു.
മേല്പറമ്പ ഇന്‍സ്പെക്ടര്‍ എ. സന്തോഷ് കുമാര്‍ മുഖ്യാതിഥിയായി. കെ.വി. സുരേശന്, ഉണ്ണി മുളവനൂര്‍, കെ. രാജകല, ആയിഷ മുഹമ്മദ്, സിബി പോള്‍, ബിജു പുളിക്കൂല്‍ എന്നിവര്‍ സംസാരിച്ചു.
രവീന്ദ്രന് കരിച്ചേരി സ്വാഗതവും സമീറ ഖാദര്‍ നന്ദിയും പറഞ്ഞു.
ചാലിങ്കാല്‍: പ്രിയദര്‍ശിനി കലാകായികവേദിയുടെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. സമാപന സമ്മേളനം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. ഉത്തംദാസ് ഉദ്ഘാടനം ചെയ്തു. ഗോപി അധ്യക്ഷതവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന്, ശിവപ്രസാദ്, ചന്ദ്രന്, പി. നാരായണന്, വി. മനോജ്കുമാര്‍, മനോജ് ചാലിങ്കാല്‍, കൃഷ്ണകുമാര്‍ മീങ്ങോത്ത്, എം. ഗോപാലന്, രാജേഷ് പുല്ലൂര്‍, പ്രജിത എന്നിവര്‍ പ്രസംഗിച്ചു.
കാഞ്ഞങ്ങാട്: കൊട്രച്ചാല്‍ ഗാലക്സി ക്ലബിന്റെ ഓണാഘോഷം പ്രവാസി കമ്മിറ്റി ഭാരവാഹി എ.വി. ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ചന്ദ്രന് മൂത്തല്‍ അധ്യക്ഷത നിർവഹിച്ചു.
കെ.വി. മധു, ട്രഷറര്‍ ജെസിന്, സുകുമാരന്‍ മൂത്തല്‍ എന്നിവര്‍ സംസാരിച്ചു. സിയാറത്തിങ്കര ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന നബിദിന ഘോഷയാത്രയ്ക്ക് ക്ലബ്ബില്‍ സ്വീകരണം നല്കി.