തിരികെ വന്ന പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് നടപ്പാക്കണം: കേരള പ്രവാസി സംഘം
1589886
Monday, September 8, 2025 1:13 AM IST
പള്ളിക്കര: തിരികെ വന്ന പ്രവാസികള്‍ക്കും പ്രവാസി ആരോഗ്യ ഇന്‍ഷ്വറന്‍സ് നടപ്പാക്കണമെന്ന് കേരള പ്രവാസി സംഘം ഉദുമ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പള്ളിക്കര സഹകരണബാങ്ക് ഹാളില്‍ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി പ്രശാന്ത് കുട്ടമ്പള്ളി ഉദ്ഘാടനം ചെയ്തു.
ടി.പി. അശോക് കുമാര്‍ അധ്യക്ഷതവഹിച്ചു. പി.കെ.അബ്ദുള്ള, ജലീല്‍ കാപ്പില്‍, വി.ഗിരീശന്, വി.കൃഷ്ണന്, വിജയന്, ശ്രീധരന്, പ്രമീള മധു എന്നിവര്‍ സംസാരിച്ചു.
കെ. സുധാകരന് സ്വാഗതവും കാണ്‍വീനര്‍ പ്രദീപ് കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.