വിദഗ്ധരുടെ പാനല്‍ രൂപീകരിക്കുന്നു
1589575
Sunday, September 7, 2025 12:55 AM IST
കാസര്‍ഗോഡ്: ഭിന്നശേഷി അവകാശ നിയമപ്രകാരം ജില്ലയില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന തെറാപ്പി സെന്ററുകളുടെ പ്രവര്‍ത്തനവും പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ഈ മേഖലയിലെ യോഗ്യതയും പരിചയവുമുള്ള വിദഗ്ധരായ പ്രഫഷണലുകളുടെ പാനല്‍ രൂപീകരിക്കുന്നു.
സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് പത്തോളജിസ്റ്റ് (ബിഎ എസ്എല്‍പി, എംഎ എസ്എല്‍പി, സ്പീച്ച് ലാംഗ്വേജ് പത്തോളജിയില്‍ എംഎസ്സി), ഓഡിയോളജിസ്റ്റ് (ആര്‍സിഐ രജിസ്ട്രേഷന്, ബിഎ എസ്എല്‍പി, എംഎ എസ്എല്‍പി, ഓഡിയോളജിയില്‍ എംഎസ്സി), ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ് (ബിഒടി, എംഒടി), ഫിസിയോ തെറാപ്പിസ്റ്റ് (ബിപിടി, എംപിടി), സൈക്കോളജിസ്റ്റ് (ആര്‍സിഐ രജിസ്ട്രേഷന്, ക്ലിനിക്കല്‍ അല്ലെങ്കില്‍ റിഹാബിലിറ്റേഷന്‍ സൈക്കോളജിയില്‍ എംഫിൽ), സ്പെഷല്‍ എഡ്യുക്കേറ്റര്‍ (ആര്‍സിഐ രജിസ്ട്രേഷന്, സ്പെഷല്‍ എഡ്യുകകേനില് ബിഎഡ് അല്ലെങ്കില്‍ ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡറില്‍ ഡിപ്ലോമ) എന്നീ തെറാപ്പി പ്രഫഷണലുകളുടെ പാനലുകളാണ് രൂപീകരിക്കുന്നത്.
ഭിന്നശേഷി മേഖലയില്‍ ക്ലിനിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ അഞ്ചോ അതിലധികമോ വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. കൂടുതല്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അധിക യോഗ്യതകള്‍ ഉള്ളവര്‍ക്കും നിലവില്‍ ജില്ലാ റിസോഴ്സ് ടീമില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും മുന്‍ഗണന ലഭിക്കുന്നതാണ്. തെറാപ്പി സെന്ററുകളുടെ പരിശോധനയ്ക്ക് ഹോണറേറിയത്തിന് അര്‍ഹതയുണ്ടായിരിക്കും.
താല്പര്യപ്പെടുന്ന യോഗ്യരായ തെറാപ്പിസ്റ്റുകള്‍ രേഖാമൂലമുള്ള സന്നദ്ധത കാസര്‍ഗോഡ് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നേരിട്ടോ dswokgdswd@g mail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 25നു വൈകുന്നേരം അഞ്ചിനകം ലഭ്യമാക്കണം. ഫോണ്‍: 04994255074.