ജോജോ മൈലാടൂരിന് ദേശീയ അധ്യാപക അവാർഡ്
1589882
Monday, September 8, 2025 1:13 AM IST
ചെറുപുഴ: ചെറുപുഴ സ്വദേശിയും കോഴിച്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ ജോജോ മൈലാടൂരിന് സ്കൂൾ അക്കാദമി കേരളയുടെ ദേശീയ സ്കൂൾ രത്ന അവാർഡ് ലഭിച്ചു.
വിഭ്യാഭ്യാസ രംഗത്ത് നടത്തിയ ഗവേഷണങ്ങൾ, അധ്യാപകർക്കായി എഴുതിയ "ആൽഫോ ക്ലാസ് റൂം-ടീച്ചിംഗ് ബിയോണ്ട് ബൗണ്ടറീസ്' എന്ന അധ്യാപകരുടെ കൈപ്പുസ്തകം, അധ്യാപകർ, ബിസിനസുകാർ, രക്ഷിതാക്കൾ, കുട്ടികൾ, പ്രോഫഷണലുകൾ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ തുറകളിൽപ്പെട്ടവർക്കായി നൽകുന്ന പരിശീലനം, ഗവ. ഹയർസെക്കൻഡറി സ്കൂൾ കോഴിച്ചാലിൽ നടത്തിവരുന്ന വിവിധ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾ, ക്ലാസ് റൂം പഠനപ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് അവാർഡ്.
ഭാര്യ പരേതയായ അനു. മക്കൾ ജ്വൽ എൽസ ജോജോ, മാർവൽ ട്രീസ ജോജോ, ഹേസൽ അന്ന ജോജോ.