കര്‍ഷകര്‍ക്കും അധ്യാപകര്‍ക്കും കെസിസിയുടെ ആദരം
1589881
Monday, September 8, 2025 1:13 AM IST
കള്ളാര്‍: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് കള്ളാര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ മാതൃകാ കര്‍ഷകരെയും മാതൃകാ അധ്യാപകരെയും ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു.
കെസിസി യൂണിറ്റ് പ്രസിഡന്റ് ടോമി വാണിയമ്പുരയിടത്തില് അധ്യക്ഷതവഹിച്ചു.
കള്ളാര്‍ ഇടവക കെസിസി ചാപ്ലൈന്‍ ഫാ. ജോബിന് പ്ലാച്ചേരിപ്പുറത്ത്, പഞ്ചായത്തംഗം സണ്ണി ഓണശ്ശേരി, യൂണിറ്റ് സെക്രട്ടറി സിജു ചാമക്കാല, ട്രഷറര്‍ ചാണ്ടി കള്ളികാട്ട് എന്നിവര്‍ പ്രസംഗിച്ചു.