തിരുവോണ ദിനത്തിൽ ഉപവസിച്ച് 22 കർഷകർ
1589584
Sunday, September 7, 2025 12:55 AM IST
വെള്ളരിക്കുണ്ട്: വന്യജീവിശല്യത്തിനെതിരെ സ്വാതന്ത്ര്യ ദിനത്തിൽ ആരംഭിച്ച അനിശ്ചിതകാല കർഷകസ്വരാജ് സത്യാഗ്രഹത്തിന്റെ 22-ാം ദിവസമായ തിരുവോണനാളിൽ 22 കർഷകർ സത്യാഗ്രഹപ്പന്തലിൽ ഉപവാസമനുഷ്ഠിച്ചു.
ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി സത്യാഗ്രഹികളെ ഹാരമണിയിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. നിരവധി പേർ കർഷകർക്ക് അഭിവാദ്യമർപ്പിക്കാനെത്തി. വൈകിട്ട് വെള്ളരിക്കുണ്ട് ഫൊറോന വികാരി റവ.ഡോ. ജോൺസൺ അന്ത്യാംകുളം സത്യാഗ്രഹികൾക്ക് തേൻവെള്ളം നൽകി ഉപവാസം അവസാനിപ്പിച്ചു.
സമാപന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. ബേബി ചെമ്പരത്തി, ഇ.കെ. ഷിനോജ്, ജിമ്മി ഇടപ്പാടി, ജോസ് മണിയങ്ങാട്ട്, പി.സി. രഘുനാഥൻ, ജോർജ് തോമസ് എന്നിവർ പ്രസംഗിച്ചു.